Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medieval Period

വി​ശ്വാ​സകാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്പോ​ൾ വ്യ​ക്തി​പ​ര​മാ​യ വി​ശ്വാ​സ​ത്തി​ന് അ​തീ​ത​മാ​യി​രി​ക്ക​ണം: സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ത​​​​പ​​​​ര​​​​മാ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൈ​​​​ക്കൊ​​​​ള്ളു​​​​ന്പോ​​​​ൾ ജ​​​​ഡ്ജി​​​​മാ​​​​രും കോ​​​​ട​​​​തി​​​​ക​​​​ളും വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ മ​​​​ത​​​​വി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​തീ​​​​ത​​​​മാ​​​​യി ചി​​​​ന്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മ​​​​നഃ​​​സാ​​​​ക്ഷി​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ച​​​​ട്ട​​​​ക്കൂ​​​​ടും അ​​​​തി​​​​നെ ന​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി.​

ശ​​​​ബ​​​​രി​​​​മ​​​​ല യു​​​​വ​​​​തീ​​​പ്ര​​​​വേ​​​​ശ​​​​ന വി​​​​ഷ​​​​യ​​​​മ​​​​ട​​​​ക്കം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ഒ​​​ന്പ​​​തം​​​​ഗ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണു നി​​​​രീ​​​​ക്ഷ​​​​ണം.

അ​​​​തേ​​​​സ​​​​മ​​​​യം, ആ​​​​ർ​​​​ത്ത​​​​വ​​​​കാ​​​​ല​​​​ത്ത് ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ സ്ത്രീ​​​​ക​​​​ൾ ക്ഷേ​​​​ത്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു സ്വ​​​​മേ​​​​ധ​​​​യാ വി​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന ശീ​​​​ല​​​​മാ​​​​ണ് പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ത്മാ​​​​ർ​​​​ത്ഥ ട്ര​​​​സ്റ്റി​​​​നു​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ എം.​​​​ആ​​​​ർ. വെ​​​​ങ്കി​​​​ടേ​​​​ശ് വാ​​​​ദി​​​​ച്ചു.

ഇ​​​​തൊ​​​​രു വി​​​​വേ​​​​ച​​​​ന​​​​മ​​​​ല്ലെ​​​​ന്നും മ​​​​റി​​​​ച്ച് ത​​​​ല​​​​മു​​​​റ​​​​ക​​​​ളാ​​​​യി കൈ​​​​മാ​​​​റി​ വ​​​​രു​​​​ന്ന വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള അ​​​​ലി​​​​ഖി​​​​ത നി​​​​യ​​​​മ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, വീ​​​​ടു​​​​ക​​​​ളി​​​​ലെ പൂ​​​​ജാ​​​​മു​​​​റി​​​​ക​​​​ളി​​​​ൽ​​​പ്പോ​​​ലും ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ സ്ത്രീ​​​​ക​​​​ൾ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​റി​​​​ല്ലെ​​​​ന്നും ഇ​​​​തി​​​​നു ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ ആ​​​​ചാ​​​​ര​​​​ങ്ങ​​​​ളെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കാ​​​​നാ​​​​യി ആ​​​​രും അ​​​​വി​​​​ടെ പ്ര​​​​വേ​​​​ശി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ക്ഷേ​​​​ത്രം ത​​​​ന്ത്രി ക​​​​ണ്ഠ​​​​ര് രാ​​​​ജീ​​​​വ​​​​ര് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഓ​​​​രോ ക്ഷേ​​​​ത്ര​​​​ത്തി​​​​നും അ​​​​വി​​​​ടു​​​​ത്തെ പ്ര​​​​തി​​​​ഷ്ഠ​​​​യ്ക്കും അ​​​​തി​​​​ന്‍റേ​​​താ​​​​യ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളു​​​​ണ്ട്. ഹി​​​​ന്ദു​​​മ​​​​ത​​​​ത്തി​​​​ൽ വി​​​​ഗ്ര​​​​ഹാ​​​​രാ​​​​ധ​​​​ന എ​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​കാ​​​​ത്ത ഘ​​​​ട​​​​ക​​​​മാ​​​​ണ്.

ആ​​​​രാ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ വി​​​​ഗ്ര​​​​ഹം ദൈ​​​​വ​​​​മാ​​​​യി മാ​​​​റു​​​​ന്നു. ക്ഷേ​​​​ത്രം എ​​​​ന്ന​​​​ത് ഒ​​​​രു മ്യൂ​​​​സി​​​​യം പോ​​​​ലെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കേ​​​​ണ്ട ഇ​​​​ട​​​​മ​​​​ല്ലെ​​​​ന്നും ത​​​​ന്ത്രി​​​ക്കു​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ വി.​ ​​​ഗി​​​​രി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​ബെ​​​​ഞ്ചി​​​​ലെ വാ​​​​ദം ചൊ​​​​വ്വാ​​​​ഴ്ച വീ​​​​ണ്ടും പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കും. സം​​​​സ്ഥാ​​​​ന​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ന്നേ​​​ദി​​​​വ​​​​സം ​ത​​​ങ്ങ​​​ളു​​​ടെ വാ​​​​ദ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചേ​​​ക്കും.

Latest News

Corehub Up